പ്രതീകാത്മക ചിത്രം 
India

യുകെ പൗരൻമാർക്ക് 10 ദിവസം ക്വാറന്റൈൻ വേണ്ട; നിബന്ധന പിൻവലിച്ച് ഇന്ത്യ 

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ യുകെ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുകെ പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന നിർദേശം പിൻവലിച്ച് ഇന്ത്യ. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ യുകെ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ 72മണിക്കൂർ മുമ്പെടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയും വേണമെന്ന നിബന്ധനയാണ് കേന്ദ്രസർക്കാർ തിരുത്തിയത്. 

നേരത്തെ രാജ്യാന്തര യാത്രാ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച ശേഷവും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു ക്വാറന്റൈനും നെഗറ്റീവ് കോവിഡ് പരിശോധനയും യുകെ നിർബന്ധമാക്കിയിരുന്നു. ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ

ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

ആഗോള കമ്പനികളുടെ തലവര മാറ്റിയവർ; അറിയാം ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ പട്ടിക

'എംഎസ്എൻ' സഖ്യം വീണ്ടും! മെസി, സുവാരസ്... ഇന്റർ മയാമിയിൽ ഇനി നെയ്മറും?