കോവിഡ് പരിശോധന / ഫയല്‍ ചിത്രം 
India

കോവിഡിൽ വിറങ്ങലിച്ച് രാജ്യം, പുതുതായി രണ്ടേമുക്കാൽ ലക്ഷം പേർ രോ​ഗികൾ; ചികിത്സയിലുള്ളവർ 20ലക്ഷത്തിലേക്ക് 

തുടർച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികൾ. ഇന്നലെ ഏകദേശം രണ്ടേമുക്കാൽ ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

24 മണിക്കൂറിനിടെ  2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1619 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ  1,78,769 ആയി ഉയർന്നു. നിലവിൽ  19,29,329 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 1,44,178 പേരാണ് പുതുതായി രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,29,53,821 ആയി ഉയർന്നു. 12,38,52,566 പേർക്ക് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിൽ ഇന്നലെ 60,000ന് മുകളിലായിരുന്നു കോവിഡ് രോ​ഗികൾ. ഡൽഹിയിൽ കാൽ ലക്ഷം കടന്നു. ഉത്തർപ്രദേശിൽ ഇന്നലെ പുതുതായി 30000ൽപ്പരം പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി