ഫയല്‍ ചിത്രം 
India

24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ അഞ്ചരലക്ഷം കവിഞ്ഞു; മരണം 354

41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

 354 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം  1,21,49,335 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,14,34,301 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍  5,52,566 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും.കഴിഞ്ഞ രണ്ട് ദിവസമായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

വിജയ്‌യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്‍ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം