India To Temporarily Stop Postal Services To US From August 25 
India

കസ്റ്റംസ് ചട്ടങ്ങളിലെ മാറ്റം, യുഎസിലേക്കുള്ള തപാല്‍സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തുന്നു; തിങ്കളാഴ്ച മുതല്‍ പ്രാബല്യം

ഓഗസ്റ്റ് 25-ാം തീയതി മുതലാണ് താല്‍ക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ഇന്ത്യ. ഓഗസ്റ്റ് 25-ാം തീയതി മുതലാണ് താല്‍ക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനം മുതലാണ് യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്.

'യുഎസ്എയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ വസ്തുക്കളും, അവയുടെ മൂല്യം പരിഗണിക്കാതെ, രാജ്യത്തിനനുസരിച്ചുള്ള താരിഫ് ചട്ടക്കൂട് അനുസരിച്ച് കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കും' എന്നും തപാല്‍ വകുപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു. കത്തുകള്‍, രേഖകള്‍, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവയാണ് നടപടിക്ക് പിന്നില്‍. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം താരിഫ് ആയിരുന്നു ട്രംപ് ചുമത്തിയത്. ഇതിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴയും ചുമത്തിയതോടെ താരിഫ് 50 ശതമാനം ആയി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്.

The Department of Posts announced that all postal services to the United States will be temporarily suspended from August 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT