ആന്റണി ബ്ലിങ്കനും ജയ്ശങ്കറും/ എഎൻഐ 
India

ഇന്ത്യ-അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

ബ്ലിങ്കന്റെ ഇന്ത്യാസന്ദര്‍ശനം ഇന്ത്യ-യുഎസ് സമഗ്ര പങ്കാളിത്തത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ വക്താവ്  അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു. 

ക്വാഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ ആ വിഷയം അടക്കം ചര്‍ച്ച ചെയ്യപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു. 

ബ്ലിങ്കന്റെ ഇന്ത്യാസന്ദര്‍ശനം ഇന്ത്യ-യുഎസ് സമഗ്ര പങ്കാളിത്തത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ബ്ലിങ്കനെ കൂടാതെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഓസ്റ്റിന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച നടത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT