സവീതി ബൂറയും ഭര്‍ത്താവ് നിവാസ് ഹൂഡയും  എക്‌സ്
India

Saweety Boora: ഭര്‍ത്താവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇന്ത്യന്‍ ബോക്‌സിങ് താരം; സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം- വിഡിയോ

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള പൊലീസ് സ്റ്റേഷനില്‍വച്ചായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ മോചന ചര്‍ച്ചകള്‍ക്കിടെ ഭര്‍ത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യന്‍ ബോക്‌സിങ് താരം സവീതി ബൂറ. സവീതിയും ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയാണ് മുന്‍ ലോക ചാംപ്യന്‍ ഭര്‍ത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള പൊലീസ് സ്റ്റേഷനില്‍വച്ചായിരുന്നു സംഭവം. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി സവീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദീപക് ഹൂഡയുടെ കുടുംബം ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായി സവീതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍വച്ച് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ഭര്‍ത്താവിനെതിരെ സവീതി തിരിഞ്ഞത്. ഭര്‍ത്താവിന്റെ കഴുത്തില്‍ സവീതി പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് സവീതിയെ പിടിച്ചുമാറ്റിയത്. സവീതിയുടെ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡ ഇന്ത്യന്‍ കബഡി താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2022 ലായിരുന്നു അര്‍ജുന പുരസ്‌കാര ജേതാവായ ദീപക്കും സവീതിയും വിവാഹിതരാകുന്നത്.

ദീപക് ഹൂഡ സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണവും സവീതി ഉന്നയിച്ചിട്ടുണ്ട്. ''ഈ കാര്യങ്ങളൊന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദീപക്കിനു പുരുഷന്‍മാരോടാണു താല്‍പര്യം. പല വിഡിയോകളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. എല്ലാ തെളിവുകളിലും നല്‍കി കോടതിയില്‍ ഇക്കാര്യങ്ങള്‍ തെളിയിക്കും. കുടുംബത്തോടുപോലും അനുഭവിച്ച കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമില്ല.'' സവീതി ബൂറ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍