ന്യൂഡൽഹി: നേപ്പാളിലെ അന്നപൂർണ കൊടുമുടി കയറുന്നതിനിടെ കാണാതായ ഇന്ത്യൻ പർവതാരോഹകൻ അനുരാഗ് മാലുവിനെയും ജീവനോടെ കണ്ടെത്തി. സമാനമായ നിലയിൽ കാണാതായ മറ്റു ഇന്ത്യൻ പർവതാരോഹകരായ ബൽജീത് കൗറിനെയും അർജുൻ വാജ്പേയിയെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. അനുരാഗ് മാലു ജീവനോടെ ഉണ്ടെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹോദരൻ സുധീർ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സുധീർ അന്നപൂർണ കൊടുമുടി കയറാൻ തുടങ്ങിയത്.ഏപ്രിൽ 17ന് ആറായിരം മീറ്റർ ഉയരത്തിൽ വച്ച് താഴേക്ക് വീഴുകയായിരുന്നു. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുമ്പോഴാണ് സംഭവം.
8000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികൾ കീഴടക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് അനുരാഗ് മാലു അന്നപൂർണയിലെത്തിയത്. ഏഴു ഭൂഖണ്ഡങ്ങളിലായാണ് ഈ കൊടുമുടികൾ. ഐക്യരാഷ്ട്രസഭയുടെ ആഗോള ലക്ഷ്യങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പർവതാരോഹണം.
അന്നപൂർണ കൊടുമുടി കയറുന്നതിനിടെ കാണാതായ അർജുൻ വാജ് പേയിയെയും ബൽജീത് കൗറിനെയും ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കടൽനിരപ്പിൽ നിന്ന് 8091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തെ ഏറ്റവും ഉയരമുള്ള പത്താമത്തെ കൊടുമുടിയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates