ന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. പിന്നീട് അര്‍ബുദം വയറിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെയാണ് രഘുറായിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.
രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു. ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്.
പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് രഘുറായ്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല്‍ താക്കറെ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ്. ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates