Train പ്രതീകാത്മക ചിത്രം
India

റെയിൽവെ ടിക്കറ്റ് റദ്ദാക്കലിനും ബോർഡിങ് പോയിന്റ് മാറ്റത്തിനും പുതിയ സമയപരിധി; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല

പുതുക്കിയ ചട്ടങ്ങൾ പ്രകാരം യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കാൻ വൈകുന്നതിനനുസരിച്ച് റീഫണ്ട് തുകയിൽ വലിയ കുറവുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ ഘടന പാടെ മാറ്റുന്നതിനായി ഈ വർഷം 52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അതിപ്രധാനമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്. ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് നിയമങ്ങൾ, ട്രെയിൻ ബോർഡിങ് മാറ്റം, ഉപ്പ് കയറ്റൽ, ഓട്ടോമൊബൈൽ ഗതാഗതം, നിർമാണ നിലവാരം എന്നീ ആറ് പ്രധാന മേഖലകളിലാണ് അടിയന്തര പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല

ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വലിയ മാറ്റങ്ങളാണ് റെയിൽവെ പ്രഖ്യാപിച്ചത്. ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്കിലുള്ള ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് മാത്രമേ ഈടാക്കൂ. ബാക്കി സമയങ്ങളിലെ റീഫണ്ട് സ്ലാബുകൾ താഴെ പറയുന്ന രീതിയിലാണ് പുതുക്കിയത്:

ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും 24 മണിക്കൂറിന് മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് യാത്രാനിരക്കിന്റെ 25 ശതമാനം റദ്ദാക്കൽ ചാർജായി ഈടാക്കും.

24 മണിക്കൂറിനുള്ളിലും ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് 50 ശതമാനം തുക മാത്രമേ റീഫണ്ട് ലഭിക്കൂ.

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ സമയം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ തുക ഒട്ടും തിരികെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

യാത്രക്കാർക്ക് ആശ്വാസമായി കൗണ്ടർ ടിക്കറ്റുകൾ ഇനി രാജ്യത്തെ ഏത് റെയിൽവേ കൗണ്ടറിലും നേരിട്ട് നൽകി റദ്ദാക്കാൻ കഴിയുമെന്നും റെയിൽവേ അറിയിച്ചു.

യാത്രക്കാർക്ക് വലിയ ആശ്വാസം; ബോർഡിങ് പോയിന്റ് മാറ്റാൻ ഇനി 30 മിനിറ്റ്

ട്രെയിൻ കയറുന്ന സ്ഥലം അഥവാ ബോർഡിങ് പോയിന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് അനുകൂലമായ വലിയൊരു പരിഷ്‌കാരം മന്ത്രി പ്രഖ്യാപിച്ചു. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് വെറും 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് ബോർഡിങ് പോയിന്റിൽ മാറ്റം വരുത്താൻ സാധിക്കും. മുൻപ് ട്രെയിൻ ചാർട്ട് തയാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു ഇതിന് അനുവാദമുണ്ടായിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

റെയിൽവേ നിർമാണ കരാറുകളിൽ പുതിയ വ്യവസ്ഥകൾ; വാഗണുകളിലും മാറ്റം

ഓട്ടോമൊബൈൽ ഗതാഗതം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഓട്ടോ കാരിയറുകൾക്ക് സിംഗിൾ സ്റ്റാക്ക്, ഡബിൾ സ്റ്റാക്ക് വാഗണുകൾ അവതരിപ്പിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.

നിർമാണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി റെയിൽവേ പദ്ധതികളിലെ ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) കരാറുകളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ നിഷ്കർഷിക്കുന്ന വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായി ‘സമാന സ്വഭാവമുള്ള ജോലി’ ചെയ്ത വകയിൽ 20 ശതമാനം പരിചയം എന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി.

Indian Railways is set to overhaul its train ticket cancellation and refund system, introducing stricter timelines and revised deduction slabs to curb ticket hoarding and speculative bookings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ

'ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു', സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍