അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു
Arun, Shahana
അരുൺ, ഷഹാന
Edited By:
Updated on
1 min read

പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Arun, Shahana
അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മര്‍ദിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വീടിനുള്ളില്‍ വെച്ച് യുവതിയും ആണ്‍ സുഹൃത്തും തമ്മില്‍ കയ്യാങ്കളി നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിലുണ്ട്.

പൊലീസെത്തുമ്പോള്‍ ഷഹനയുടെ മൃതദേഹം കാല്‍മുട്ടുകള്‍ മടങ്ങിയ നിലയിലും, ശരീരത്തില്‍ നിന്നും രക്തം വരുന്നുമുണ്ടായിരുന്നു. സുഹൃത്തുക്കളുമൊത്ത് മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോയെ ചൊല്ലി ഷഹനയുമായി തര്‍ക്കമുണ്ടായെന്ന് അരുണ്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്.

Arun, Shahana
'ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു', സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍
Arun, Shahana
'മുഖ്യമന്ത്രി ഇനി എന്നെ കാണുക ഫോട്ടോയിലാവും'! കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍, അടിസ്ഥാനരഹിതമെന്ന് സതീശന്‍
Arun, Shahana
വിദേശത്തുള്ളവര്‍ക്ക് ഡിവോഴ്‌സ് നേടാന്‍ ഇന്ത്യയില്‍ വരണമോ? നിയമം ഇങ്ങനെ
Summary

Adoor Shahana's death: Male friend Arun arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com