വിദേശത്തുള്ളവര്‍ക്ക് ഡിവോഴ്‌സ് നേടാന്‍ ഇന്ത്യയില്‍ വരണമോ? നിയമം ഇങ്ങനെ

ഡിവോഴ്‌സിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ക്കായി ഇന്ത്യയില്‍ നേരിട്ട് വരണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരാള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുക.
Do people living abroad need to come to India to get a divorce? This is what the law says.
Do people living abroad need to come to India to get a divorce? This is what the law says.പ്രതീകാത്മക ചിത്രം
Updated on
1 min read

ലപ്പോഴും വിദേശത്തുള്ളവര്‍ക്ക് വിവാഹമോചനം നേടണമെങ്കില്‍ നാട്ടില്‍ വരണമല്ലോ, എന്ത് ചെയ്യും എന്ന ആശങ്കയുണ്ടാകാറുണ്ട്. കേസും കൂട്ടവുമായി വലിയ ചിലവില്‍ ഇടയ്ക്കിടെ നാട്ടില്‍ വന്നുപോവുക അത്ര എളുപ്പവുമല്ല. അത്തരത്തില്‍ ആശങ്കയുള്ളവര്‍ക്ക് ഒറ്റ വാചകത്തില്‍ പറയാവുന്ന മറുപടി വിദേശത്തായാലും ഇന്ത്യയില്‍ ഡിവോഴ്‌സ് നേടാന്‍ കഴിയും എന്നതാണ്. ഇതെങ്ങനെയാണെന്ന് നോക്കാം.

Do people living abroad need to come to India to get a divorce? This is what the law says.
അതിവേഗ റെയില്‍: ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണം, ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

ഡിവോഴ്‌സിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ക്കായി ഇന്ത്യയില്‍ നേരിട്ട് വരണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരാള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുക. അത് നിങ്ങളുടെ ബന്ധുവാകാം സുഹൃത്താകാം. ഈ പവര്‍ ഓഫ് അറ്റോര്‍ണി രേഖ നിങ്ങള്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോയി സാക്ഷ്യപ്പെടുത്തണം. ഇങ്ങനെ ചെയ്താല്‍ ഈ വ്യക്തിക്ക് ഇന്ത്യയിലെ കോടതിയില്‍ ഡിവോഴ്‌സ് ഹര്‍ജി ഫയല്‍ ചെയ്യാനും നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയും.

ഡിവോഴ്‌സ് കേസുകളില്‍ കോടതികള്‍ പലപ്പോഴും നേരിട്ട് ഹാജരാകാനും കൗണ്‍സിലിങ് നടത്താനും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ നിങ്ങള്‍ വിദേശത്താണെന്ന കാര്യം വക്കീല്‍ വഴി കോടതിയെ ബോധിപ്പിച്ചാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കും. പരസ്പര സമ്മതത്തോടെയുള്ള ഡിവോഴ്‌സ് ആണെങ്കില്‍ നടപടികള്‍ വേഗത്തിലാകും. രണ്ട് പേര്‍ക്കും നാട്ടില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ രണ്ട് പേര്‍ക്കും പ്രത്യേകം പവര്‍ ഓഫ് അറ്റോര്‍ണി വഴി കേസ് നടത്താം.

ഇനി വിദേശ കോടതിയിലെ ഡിവോഴ്‌സ് വിധി നിങ്ങള്‍ താമസിക്കുന്ന കോടതിയില്‍ നിന്ന് ഡിവോഴ്‌സ് നേടിയാലും ചില നിബന്ധനകളോടെ ഇന്ത്യയില്‍ സാധുവാണ് (Civil Procedure Code, Section 13 അനുസരിച്ച്).എന്നാല്‍ ഇത് പരസ്പര സമ്മതത്തോടെയുള്ളതായിരിക്കണം. കൂടാതെ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാകരുത്. നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിലെ മികച്ച ഒരു കുടുംബ കോടതി വക്കീലുമായി സംസാരിച്ച് ആവശ്യമായ നിയമോപദേശം തേടണം.

Do people living abroad need to come to India to get a divorce? This is what the law says.
ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
Do people living abroad need to come to India to get a divorce? This is what the law says.
'പി രാജീവ് വലിയ ബുദ്ധിജീവി, ഞാന്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരന്‍'; ബോഡി ലാംഗേജില്‍ മറുപടിയുമായി മുഖ്യമന്ത്രി
Do people living abroad need to come to India to get a divorce? This is what the law says.
'മണി മ്യൂള്‍' അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി, ഹര്‍ജിക്കാരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
Summary

Do people living abroad need to come to India to get a divorce? This is what the law says.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shwetha Menon, Bhagyalakshmi
Football fans in Kerala's Kanjoor protest power cut by watching WC game in KSEB office .
Declining fertility rate in India: Are we heading towards serious problems, say experts
No passport, no contact: How officials helped trace Indian mother in UAE after years
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com