കുഷ് പട്ടേൽ 
India

10 ദിവസത്തെ തെരച്ചിൽ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ സ്റ്റുഡ‍ന്റ് വിസയിൽ യുകെയിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തി അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേൽ ആണ് മരിച്ചത്. ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ സ്റ്റുഡ‍ന്റ് വിസയിൽ യുകെയിൽ എത്തിയത്. ബിസിനസ് മാനേജ് മെന്റ് വിദ്യാർത്ഥിയായിരുന്നു. പത്ത് ദിവസം മുൻപാണ് കുഷ് പട്ടേലിനെ കാണാതാകുന്നത്. സുഹൃത്തുക്കളാണ് വെംബ്ലി പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നു നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. 

യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നതായാണ് സുഹൃത്തുക്കൾ നൽകുന്ന സൂചന. കോഴ്സിന്റെ ട്യൂഷൻ ഫീസ് പോലും നൽകാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ് യുവാവിനെ കാണാതാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്