ഹൈഡ്രജന്‍ ട്രെയിന്‍ എക്‌സ്
India

വെള്ളം ഒഴിച്ച് ട്രെയിന്‍ ഓടിക്കും; ഇന്ത്യയില്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലിറക്കാന്‍ റെയില്‍വെ, അറിയേണ്ടതെല്ലാം

രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലത്തിനൊത്ത് മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിന്റെ ഭാഗമായി കൊണ്ടുവന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വന്‍സ്വീകാര്യയതാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഡീസലോ വൈദ്യുതിയോ ഇല്ലാതെ ഓടുന്ന ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകളാണ് റെയില്‍വെ ട്രാക്കിലിറക്കാന്‍ പദ്ധതിയിടുന്നത്.

രാജ്യത്ത് ആദ്യമായാണ് ജലം ഉപയോഗപ്പെടുത്തി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍

പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ.

പദ്ധതിക്കായി ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള ഡിസൈനുകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളുന്നു. മാത്രമല്ല, ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും യാത്രക്കാരുടെ ശേഷിയും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ സര്‍വീസ്

ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിന്ദ്-സോനിപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ഓടാന്‍ സാധ്യത. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, മാഥേരന്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബിലിമോറ വാഗായ്. മാര്‍വാര്‍-ദിയോഗര്‍ മദാരിയ റൂട്ടുകളും പരിഗണനയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT