നമോ ഭാരത്/ ഫോട്ടോ: എക്‌സ്‌ 
India

മെട്രോയേക്കാള്‍ വേഗം, 15 മിനിറ്റില്‍ ഇടവിട്ടു ട്രെയിനുകള്‍; രാജ്യത്തെ ആദ്യ റീജനല്‍ റാപ്പിഡ് റെയില്‍; നമോഭാരതിന് ഇന്നു തുടക്കം

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള അതിവേഗ ട്രെയിനെന്ന നിലയിലാണ് 'നമോ ഭാരത്' പുറത്തിറക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുതിയ പേരു പ്രഖ്യാപിച്ചത്.  ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും.

ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ്, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്. 160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല. രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. പിന്നീട് 5 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള അതിവേഗ ട്രെയിനെന്ന നിലയിലാണ് 'നമോ ഭാരത്' പുറത്തിറക്കുന്നത്. ഉത്തര്‍പ്രദേശിലെ ഷാഹിബാബാദിനെയും ദുഹായ് ഡിപോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.  ഒരുമണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2025 ഓടെ ഇടനാഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സിസിടിവിയും മറ്റ് ട്രെയിനുകളില്‍ ഉള്ള എല്ലാ സൗകര്യങ്ങളും അടിയന്തരഘട്ടങ്ങളില്‍ ലോക്കോ പൈലറ്റിനോട് ആശയവിനിമയം നടത്തുന്നതിനുള്ള പ്രത്യേക ബട്ടനും ക്രമീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT