സഞ്ജു സാംസണ്‍  
India

ഐപിഎല്‍, രത്തന്‍ ടാറ്റ, ബിജെപി; 2024 ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍

പരിസ്ഥിതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കളും തിരച്ചിലില്‍ പ്രതിദ്ധ്വനിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ തിരഞ്ഞ വാക്കുകള്‍ ഏതെന്നറിയേണ്ടേ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ടി20 ലോകകപ്പ്, ബിജെപി ഇവയാണ് സെര്‍ച്ചിന്‍ മുന്നില്‍ വന്ന വാക്കുകള്‍. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബിജെപിയെ ഒന്നാമത് എത്തിച്ചത്.

ഐപിഎല്‍ മത്സരത്തിന്റെ അവസാനത്തോടടുപ്പിച്ചാണ് 'ഐപിഎല്‍' എന്ന വാക്ക് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. മെയ് 12, മെയ് 18 ദിവസങ്ങളിലാണ് ഇത് അതിന്റെ പാരമ്യത്തിലെത്തിയത്. രണ്ടാം സ്ഥാനത്ത് ടി20 ലോകകപ്പാണ്. രാഷ്ട്രീയരംഗത്ത് ഏറ്റവും തിരഞ്ഞ പദം ബിജെപിയാണ്. ഏഴ് ഘട്ടങ്ങളായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി എന്ന പദം ഏറ്റവും കുടുതല്‍ തിരഞ്ഞത്. 'ഇലക്ഷന്‍ റിസള്‍ട്ട് 2024' എന്ന പദവും ഗൂഗിളില്‍ ഏറെപ്പേര്‍ തിരഞ്ഞു

കായികരംഗത്ത് പാരീസ് ഒളിംപിക്സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയും ഏറെപ്പേര്‍ തിരഞ്ഞു. ഇത് രാജ്യത്ത് ക്രിക്കറ്റിനപ്പുറം വര്‍ധിച്ചുവരുന്ന മറ്റ് കായിക ഇനങ്ങളോടുള്ള താത്പര്യം അടിവരയിടുന്നു.

പരിസ്ഥിതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കളും തിരച്ചിലില്‍ പ്രതിദ്ധ്വനിച്ചു. 'ഇക്‌സെസീവ് ഹീറ്റ്' ആണ് കൊടുംചൂടിനെ തുടര്‍ന്ന് ആളുകള്‍ തിരഞ്ഞത്. ശ്രദ്ധേയമായ വ്യക്തികളില്‍ രത്തന്‍ ടാറ്റയാണ് ഒന്നാമത്. 86ാം വയസില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ തിരഞ്ഞത്. അര്‍ഥം അറിയുന്നതിനായി കുടുതല്‍ പേര്‍ തിരഞ്ഞത് 'പൂക്കി', 'ഡെമ്യൂര്‍', 'മോയെ മോയെ' എന്നീവാക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി