IndiGo  
India

ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് ഇന്‍ഡിഗോ, വിമാനയാത്രയ്ക്ക് 10000 രൂപ വരെ ചെലവ് കൂടും

ഏപ്രില്‍ 2 പുലര്‍ച്ചെ 12:01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ പരിഷ്‌കരിച്ച് ഇന്‍ഡിഗോ. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് ചെലവേറും. ഏപ്രില്‍ 2 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിമാന ഇന്ധനത്തിന്റെ അന്താരാഷ്ട്ര വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം. ഏപ്രില്‍ 2 പുലര്‍ച്ചെ 12:01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക.

അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് 900 രൂപ മുതല്‍ 10,000 രൂപ വരെയാക്കി ഉയര്‍ത്തി. ആഭ്യന്തര യാത്രയില്‍ ദൂരത്തിനനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് വര്‍ധന ഉണ്ടാവുക. 500 കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയും, 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് പരമാവധി 950 രൂപയുമാണ് സര്‍ചാര്‍ജ്. യൂറോപ്പ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരിക.

ആഭ്യന്തര യാത്രക്കാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഈ ഇളവ് പരിഗണിച്ച്, യാത്രക്കാര്‍ക്ക് മേലുള്ള ഭാരം കുറയ്ക്കുന്നതിനായി താരതമ്യേന കുറഞ്ഞ നിരക്കാണ് ആഭ്യന്തര റൂട്ടുകളില്‍ ഈടാക്കുന്നതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വിലയെ സ്വാധിനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധന വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 130 ശതമാനത്തോളം കൂടിയിട്ടുണ്ട്. മിക്ക വിമാനക്കമ്പനികളുടെയും പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാല്‍, മറ്റ് കമ്പനികളും വരും ദിവസങ്ങളില്‍ സമാനമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കും.

IndiGo Imposes Fuel Surcharge on International Flights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

'അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴും'; അമ്പലപ്പുഴയില്‍ സുധാകരനെതിരെ മുഖ്യമന്ത്രി

1,50,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം, സിഡ്ബിയിൽ അസോസിയേറ്റ് മാനേജർ, ഓഫീസ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്, രഞ്ജിത്ത് ജയിലിൽ തുടരും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT