അടിപിടിക്കിടെ യുവാവ് ലോറിക്കടിയില്‍പ്പെടുന്നു, സിസിടിവി ദൃശ്യം 
India

വിവാഹ വാര്‍ഷികത്തിന് നാലുദിവസം മാത്രം, അടിപിടിക്കിടെ 32കാരനെ റോഡിലേക്ക് തള്ളി; ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം ( വീഡിയോ)

മധ്യപ്രദേശില്‍ നടുറോഡില്‍ അടിപിടിക്കിടെ ലോറിക്കടിയില്‍പ്പെട്ട് 32കാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ അടിപിടിക്കിടെ ലോറിക്കടിയില്‍പ്പെട്ട് 32കാരന് ദാരുണാന്ത്യം. ആര്‍ക്കിടെക്ട് ആയ യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹവാര്‍ഷികത്തിന് നാലുദിവസം മാത്രം അവശേഷിക്കേയാണ് ഇന്‍ഡോര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്ടില്‍ ജോലി ചെയ്യുന്ന യുവാവ് മരിച്ചത്. 32കാരനെ മര്‍ദ്ദിച്ച യുവാവിനും ലോറി ഡ്രൈവര്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

ഇന്‍ഡോര്‍ പലാസിയ മേഖലയിലാണ് സംഭവം. സിദ്ധാര്‍ഥ് സോണിയാണ് മരിച്ചത്. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍, അബദ്ധത്തില്‍ വികാസ് യാദവിന്റെ സ്‌കൂട്ടറില്‍ ഇടിച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങിയ സിദ്ധാര്‍ഥ് വികാസ് യാദവിനോട് ക്ഷമ ചോദിച്ചു. എന്നാല്‍ വികാസ് സിദ്ധാര്‍ഥിനെ അസഭ്യം പറയാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത് പിന്നീട് അടിപിടിയില്‍ കലാശിച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വികാസിന്റെ മര്‍ദ്ദനമേറ്റ സിദ്ധാര്‍ഥ്, അതുവഴി കടന്നുവന്ന ലോറിക്കടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. അടിപിടിക്കിടെ, വികാസ് തള്ളിയപ്പോള്‍ നിയന്ത്രണംവിട്ട് സിദ്ധാര്‍ഥ്് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തത്ക്ഷണം തന്നെ സിദ്ധാര്‍ഥ് മരിച്ചതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണു; 50 വയസുകാരിക്ക് ഗുരുതര പരിക്ക്

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

നിപ രോഗിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു; ഹൈ റിസ്‌കിലുള്ള 15 പേര്‍ ക്വാറന്റീനില്‍

SCROLL FOR NEXT