145 കിലോമീറ്റര്‍ റേഞ്ച്, രണ്ടേമുക്കാല്‍ മണിക്കൂറിനകം 80 ശതമാനം ചാര്‍ജ്; ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ക്യൂസി3 എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു
Honda unveils new QC3 electric scooter
Honda unveils new QC3 electric scootersource: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ക്യൂസി3 എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ ഇലക്ട്രിക് സ്‌കൂട്ടര്‍, ക്യൂസി1 എന്നിവയ്ക്ക് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

പുതിയ സ്‌കൂട്ടറില്‍ 3 kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇത് പരമാവധി 145 കിലോമീറ്റര്‍ റേഞ്ച് നല്‍കും. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍.മുഴുവന്‍ ചാര്‍ജിന് നാലു മണിക്കൂറാണ് എടുക്കുക. ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.

ആധുനിക ഡിസൈനില്‍ വരുന്ന ക്യൂസി3 ഒരു ഒതുങ്ങിയ മോഡലാണ്. ഹെഡ്‌ലാമ്പും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പും അടങ്ങിയ ആകര്‍ഷകമായ ഫെയറിങ്ങ് മുന്‍വശത്തിന് ഭംഗി പകരുന്നു. ഫ്‌ലാറ്റ് സിംഗിള്‍ പീസ് സീറ്റും ഫ്‌ലാറ്റ് ഫുഡ്‌ബോര്‍ഡുമാണ് ഇതിലുള്ളത്. ഹോണ്ട റോഡ്‌സിങ്ക് കണക്ട്വിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനുമുള്ള ടിഎഫ്ടി ഡിസ്‌പ്ലേയും ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. അലോയ് വീലുകളില്‍ ഓടുന്ന ഇതിന്റെ മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുമുണ്ട്.

Honda unveils new QC3 electric scooter
22.80 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 47.99 ലക്ഷം രൂപ; മിഡ് സൈസ് എസ് യുവിയുമായി ഹോണ്ട, ഇസഡ്ആര്‍- വി ഫീച്ചറുകള്‍
Honda unveils new QC3 electric scooter
85 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍, മികച്ച പവര്‍, എഡിവി160 അവതരിപ്പിച്ച് ഹോണ്ട
Summary

Honda unveils new QC3 electric scooter with 145 km range

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com