പ്രതീകാത്മക ചിത്രം 
India

മരിക്കണമെന്ന് നേരത്തെ തീരുമാനിച്ചു, ഒൻപതു വർഷത്തെ പ്ലാനിങ്; 30-ാം വയസ്സിൽ യുവാവിന്റെ ആത്മഹത്യ

ഏഴ് പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടാണ് യുവാവ് ആത്മഹത്യ ചെയ്‌തത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാൽ: മധ്യപ്രദേശിൽ ഹോട്ടലുടമ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്‌തനിലയിൽ. 30-ാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുമെന്ന് ഒൻ‌പത് വർഷം മുൻപേ തീരുമാനിച്ചിരുന്നതായി യുവാവിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അതിനായി ഏഴ് വര്‍ഷം മുന്‍പ് തോക്ക് വാങ്ങി. ഏഴ് പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടാണ് യുവാവ് ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്‌ചയാണ് സംഭവം.

30 വയസു വരെ മാത്രമേ താന്‍ ജീവിക്കൂ എന്ന് ഒന്‍പത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണെന്നും ജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും ആത്മഹത്യ കുറിപ്പില്‍ യുവാവ് പറഞ്ഞു. ഹിരാ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വെടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. 2016ല്‍ സ്വയം രക്ഷയ്ക്ക് വാങ്ങിയ തോക്കും മൃതദേഹത്തിന് അരുകില്‍ നിന്നും പൊലീസ് കണ്ടെത്തി. 

കരുതികൂട്ടിയുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് വായിച്ചതിൽ നിന്നും യുവാവ് കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്ന് കരുതുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!