ചിത്രം: പിടിഐ ഫയല്‍ 
India

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം ചെറുത്ത് സൈന്യം; രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ കുപ്‌വാരയിലെ മാച്ചില്‍ സെക്ടറിലെ കുംകാടിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. 

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും കുപ്‌വാര പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. രണ്ട് എകെ 47 തോക്കുകള്‍, രണ്ട് പാകിസ്ഥാന്‍ നിര്‍മ്മിത പിസ്റ്റളുകള്‍ 2,100 രൂപയുടെ പാകിസ്ഥാന്‍ നോട്ടുകള്‍ എന്നിവ എന്‍കൗണ്ടര്‍ സൈറ്റില്‍ നിന്ന് കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT