മകന്‍ ഉന്നത ജാതിക്കാരിയായ മകളെ പ്രണയിച്ചു, അമ്മയ്ക്ക് നേരെ അതിക്രമം പ്രതീകാത്മക ചിത്രം
India

മകന്‍ മേല്‍ ജാതിക്കാരിയെ പ്രണയിച്ചു, അമ്മയ്ക്ക് നേരെ അതിക്രമം, വിവസ്ത്രയാക്കി ബലമായി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്തു

യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയ്ക്ക് ക്രൂരപീഡനം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ മുന്നില്‍ വെച്ച് യുവാവിന്റെ അമ്മയെ വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി. 54കാരിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം രാത്രി മുഴുവന്‍ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. 24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ (ഒബിസി) സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രേമബദ്ധരായത്. ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ പൊലീസില്‍ നല്‍കി.

ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്. യുവതിയും യുവാവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്യ യുവാവ് കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. യുവാവിനെ സംശയിച്ചെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് കുപിതരായ യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ യുവതിയുടെ വീട്ടുകാര്‍ അയല്‍ ഗ്രാമത്തിലുള്ള യുവാവിന്റെ വീട്ടിലെത്തി. തങ്ങളുടെ മകള്‍ അവരുടെ മകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതായി അറിയിച്ചു. വിവരം അറിഞ്ഞ് ഞെട്ടിപ്പോയ അമ്മ മകനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യുവാവിന്റെ അമ്മയ്ക്കു നേരെ അക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. ഒടുവില്‍ പൊലീസ് എത്തിയാണ് യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT