ഫയസ് അന്‍സാരി, ഇര്‍ഫാന്‍ പഠാൻ എക്സ്
India

ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസില്‍ മുങ്ങി മരിച്ചനിലയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസില്‍ മുങ്ങി മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസില്‍ മുങ്ങി മരിച്ചനിലയില്‍. ടി20 ലോകകപ്പ് കമന്ററി ടീമില്‍ അംഗമായ ഇര്‍ഫാന്‍ പഠാനൊപ്പം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയ ഫയസ് അന്‍സാരിയെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായി ഫയസ് അന്‍സാരി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുപിയില്‍ നിന്ന് മുംബൈയിലേക്ക് ചേക്കേറിയ ഫയസ് സ്വന്തമായി സലൂണ്‍ തുടങ്ങിയാണ് മേക്കപ്പ് രംഗത്തേയ്ക്ക് കടന്നത്. സലൂണില്‍ പതിവായി മുടിവെട്ടാന്‍ വന്നിരുന്ന ഇര്‍ഫാന്‍ പഠാനുമായുള്ള സൗഹൃദം പിന്നീട് വളരുകയായിരുന്നു. തുടര്‍ന്ന് ഫയസ് അന്‍സാരിയെ തന്റെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി കൂടെ കൂട്ടി. ഇന്റര്‍നാഷണല്‍ ട്രിപ്പുകളില്‍ ഫയസിനെ ഇര്‍ഫാന്‍ കൂടെ കൊണ്ടുപോകാറുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് ഫയസ് അന്‍സാരിക്ക് ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ അത്യാഹിതം സംഭവിച്ചത്. രണ്ടുമാസം മുന്‍പാണ് ഫയസ് വിവാഹിതനായത്. അന്‍സാരിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഇര്‍ഫാന്‍ പഠാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21