അറസ്റ്റിലായവർ 
India

ശ്രീഗംഗാനഗര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐ? : യുവാവും യുവതിയും പഞ്ചാബില്‍ പിടിയില്‍

നവംബര്‍ മൂന്നിന് പുലര്‍ച്ചെയാണ് റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നും 22 ഉം, 21 ഉം വയസ്സുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. ഇവര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഹാന്‍ഡ്‌ലറുമായി ബന്ധമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ദവീന്ദര്‍ സിങ്, മഹാക്ദീപ് കൗര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലിവ് - ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാ എന്ന ഹാന്‍ഡ്ലറുടെ നിര്‍ദ്ദേശപ്രകാരം രാംസിങ്പൂരിനടുത്തുള്ള റെയില്‍വേ ട്രാക്കുകളില്‍ ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ ( ഐഇഡി) സ്ഥാപിച്ചത്.

നവംബര്‍ മൂന്നിന് പുലര്‍ച്ചെയാണ് റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം ഉണ്ടായത്. പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. ട്രെയിന്‍ പോയശേഷമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് രാജസ്ഥാന്‍ എടിഎസ് അറിയിച്ചു.

'81 ലക്ഷം മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചു'

സ്‌ഫോടനത്തിന് ശേഷമുള്ള അന്വേഷണത്തില്‍, 81 ലക്ഷം മൊബൈല്‍ നമ്പറുകളുടെയും ഇന്റര്‍നെറ്റ് കോളുകളുടെയും ഡാറ്റ പൊലീസ് പരിശോധിച്ചു. ഇതില്‍ സ്‌ഫോടനം നടന്ന പ്രദേശത്തേക്ക് പഞ്ചാബിലെ ചില നമ്പറുകളില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി കോളുകള്‍ വന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ പഞ്ചാബ് പൊലീസിലെ ഒരു കോണ്‍സ്റ്റബിളിലേക്ക് അന്വേഷണ സംഘമെത്തി.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് എംആര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ദേവീന്ദറിനെയും മഹാക്ദീപിനെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. സ്‌ഫോടനത്തിന് മുമ്പ്, ദേവീന്ദറും മഹാകദീപും ഭട്ടിന്‍ഡയില്‍ നിന്ന് ടാക്‌സിയില്‍ എത്തി എംആര്‍ ഹോട്ടലില്‍ താമസിച്ചിരുന്നു. നവംബര്‍ 12 ന് രാത്രി പൊലീസ് ടാക്‌സി ഡ്രൈവറെയും കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ആയുധങ്ങളും പണവും നല്‍കിയത് ആരെന്നു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

ISI behind the Sri Ganganagar blast, Man and woman arrested in Punjab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

വീണ്ടും നിരാശപ്പെടുത്തി സീനിയേഴ്‌സ്; നീലപ്പടയെ എറിഞ്ഞിട്ട് കിവികള്‍, 209ന് പുറത്ത്

'എല്ലാത്തിലും പൊരുത്തം ഒന്നുമില്ല, ജീവിക്കാൻ വേണ്ടത് പാട്ടോ ഡാൻസോ ഒന്നുമല്ലല്ലോ! തുടങ്ങുമ്പോഴേ വീരവാദം പറയേണ്ട കാര്യമില്ല'

മിൽമയിൽ സ്ഥിരനിയമനം നേടാം, ബിരുദം മതി; ശമ്പളം 29,490 രൂപ മുതൽ

മന്ത്രി വന്നപ്പോള്‍ റിസപ്ഷനില്‍ ആളില്ല; ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍