

മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡെയറി/സി.എഫ്.പി. വിഭാഗത്തിലാണ് ഒഴിവ്. ആകെ ഒരു ഒഴിവാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബി.എസ്‌സി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
സ്ഥാപനം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ)
തസ്തിക: ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സി.എഫ്.പി.)
ഒഴിവുകളുടെ എണ്ണം: 1
നിയമനരീതി: നേരിട്ടുള്ള നിയമനം
ശമ്പളം: ₹29,490–85,160
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഡിസംബർ 2
18 മുതൽ 44 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്ന് താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബി.എസ്‌സി. ബിരുദം നേടിയിരിക്കണം.
കെമിസ്ട്രി
ബയോകെമിസ്ട്രി
ബയോടെക്നോളജി
മൈക്രോബയോളജി
കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഡിസംബർ 2, ബുധനാഴ്ച അർധരാത്രി വരെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates