Operation Sindhu x
India

ഓപ്പറേഷന്‍ സിന്ധു രക്ഷാദൗത്യത്തില്‍ കൂടുതല്‍ പേര്‍ നാട്ടില്‍, ഇതുവരെ തിരിച്ചെത്തിയത് 1117 പേര്‍

310 പേരുടെ ആദ്യസംഘം വ്യാഴാഴ്ചയാണ് പ്രത്യേകവിമാനത്തില്‍ ഇന്ത്യയിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറാൻ- ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആരംഭിച്ച  ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെ കൂടുതല്‍ പേര്‍ തിരിച്ചെത്തി. ഇതോടെ ഇതുവരെ 1117 ഇന്ത്യക്കാര്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

310 പേരുടെ ആദ്യസംഘം വ്യാഴാഴ്ചയാണ് പ്രത്യേകവിമാനത്തില്‍ ഇന്ത്യയിലെത്തിയത്. ഇറാനിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഏകോപിപ്പിച്ച് ഇന്ത്യന്‍ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനല്‍കുന്നത്. ഇറാനിലെ മഷാദില്‍നിന്നാണ് പ്രത്യേകവിമാനം ശനിയാഴ്ച വൈകീട്ട് 4.30നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളായിരുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് പ്രത്യേകവിമാനങ്ങളാണ് ഇറാനില്‍നിന്ന് ഇന്ത്യയിലെത്തിയത്. സംഘത്തില്‍ മലയാളി വിദ്യാര്‍ഥിനിയും ഉണ്ടായിരുന്നു.

ഇറാനിലെ ടെഹ്‌റാനിലുള്ള ഫാദില ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ എംബിബിഎസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ ഫാദില കച്ചക്കാരന്‍ നാട്ടിലെത്തിയത്. ഞായറാഴ്ചയെത്തുന്ന വിമാനത്തില്‍ പത്തോളം മലയാളികളുണ്ടാകും. സംഘര്‍ഷമേഖലകളില്‍നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരളഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. നേപ്പാള്‍, ശ്രീലങ്ക സര്‍ക്കാരുകളുടെ അഭ്യര്‍ഥനമാനിച്ച് ഇരുരാജ്യങ്ങളില്‍നിന്നുള്ളവരെയും ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമാക്കും.

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നെത്തിയ ഏക മലയാളി വിദ്യാർഥിനി നാട്ടിലേക്ക് മടങ്ങി, തിരിച്ചെത്തിയത് 310 പേർ

Operation Sindhu: 1117 Indians Evacuated from Iran Amidst Israel-Hamas Conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT