ന്യൂഡല്‍ഹി:ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷ സ്ഥിതി മോശമാകുന്നതുള്‍പ്പെടെ മാനുഷിക സാഹചര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയിലെ ഭീകരപ്രവര്‍ത്തനം, ആക്രമണങ്ങള്‍, സാധാരണക്കാര്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, എന്നിവയിലുള്ള ആശങ്കയും ഇരുവരും ചര്‍ച്ച ചെയ്തു.
സംഘര്‍ഷത്തില്‍ മാനുഷിക സഹായം എത്തിക്കുന്നതുള്‍പ്പെടെ മേഖലയില്‍ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്‌സ് പേജിലൂടെ അറിയിച്ചു.
ഗാസ മുനമ്പിലെ ഇസ്രയേല്‍ സൈനീക നടപടിയില്‍ ഇരുനേതാക്കളും തങ്ങളുടെ സമീപനങ്ങള്‍ പങ്കുവെച്ചതായി ഈജിപ്ത് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. ഇസ്രയേല്‍ സൈനീക നടപടിയില്‍ ഇരുവരും ആശങ്ക അറിയിച്ചു. സാധാരണ ജനങ്ങളുടെ നേരിടേണ്ടി വരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍, ജീവന്‍ വരെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളും നേതാക്കള്‍ വിലയിരുത്തി.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ അധികവും സാധാരണക്കാരായിരുന്നു. പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെവരില്‍ അധികവും കുട്ടികളായിരുന്നുവെന്ന് പലസ്തീനിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇസ്രയേല്‍ -ഹമാസ് യുദ്ധത്തില്‍ മാനുഷിക ഉടമ്പടി ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭയുടെ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വെള്ളിയാഴ്ച വിട്ടുനിന്നിരുന്നു. പ്രമേയത്തില്‍ ഹമാസിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും തീവ്രവാദത്തിനെതിരെ യുഎന്‍ വ്യക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്നും ഇന്ത്യ പറഞ്ഞു.
'ഈ അസംബ്ലിയുടെ ചര്‍ച്ചകള്‍ ഭീകരതയ്ക്കും അക്രമത്തിനുമെതിരായ വ്യക്തമായ സന്ദേശം നല്‍കണമെന്നും നമ്മള്‍ അഭിമുഖീകരിക്കുന്ന മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുമ്പോള്‍ നയതന്ത്രത്തിനും സംഭാഷണത്തിനുമുള്ള സാധ്യതകള്‍ വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു,' യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേല്‍ പറഞ്ഞു. ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ശത്രുത നീക്കങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയിലൂടെ സമാധാനപരമായ ഒരു പ്രമേയം പിന്തുടരാന്‍ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates