ന്യൂഡല്‍ഹി: ഹമാമസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തിന്റെ ഭാഗമായമാണ് സുരക്ഷ ശക്തമാക്കിയ നടപടി. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പടെ പൊലീസ് പട്രോളിങ് നടത്തിയിരുന്നു.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates