ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍/ ചിത്രം ഫയല്‍ 
India

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലാവധി ഒരു വര്‍ഷത്തേക്ക്  കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലാവധി ഒരു വര്‍ഷത്തേക്ക്  കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി.  2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. 2022 ജനുവരി 14 വരെയാണ് ഇപ്പോള്‍ ശിവന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.

കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവന്റെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. ഐഎസആര്‍ഒ ചെയര്‍മാന് കേന്ദ്രം സര്‍വ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം