തിരുപ്പതി: എസ്എസ്എല്‍വി- ഡി2 ബഹിരാകാശ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനകള്‍ നടത്തി. വ്യാഴാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥര്‍ തിരുപ്പതിയിലെ തിരുമല ക്ഷേത്രം സന്ദര്‍ശിച്ചത്. വെള്ളിയാഴ്ച രാവിലെ 9:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന്എസ്എസ്എല്‍വി ഡി2 ദൗത്യം വിക്ഷേപിക്കും.
എസ്എസ്എല്‍വി- ഡി 1 വിക്ഷേപണവാഹനത്തിന്റെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്തുന്നത്.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എല്‍വി അഥവാ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. 2019ല്‍ നടക്കാനിരുന്ന വിക്ഷേപണം കോവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വീണ്ടും വൈകി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ് എസ്എസ്എല്‍വി വികസിപ്പിച്ചത്. 2018ല്‍ ആരംഭിച്ച നിര്‍മാണം 2019 ഓടെയാണ് പൂര്‍ത്തിയായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
റേഡിയേഷന് കാന്‍സര്‍ ഉണ്ടാക്കില്ല; ജനങ്ങളുടെ ഭീതി അകറ്റാന്‍ എംപിമാര്‍ രംഗത്തിറങ്ങണം; കേന്ദ്ര മന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates