പ്രതീകാത്മക ചിത്രം/ ഫയൽ 
India

അത് 'ഹറാം'; പന്നി മാംസത്തിന്റെ കൊഴുപ്പുള്ള വാക്‌സിനുകള്‍ ഉപയോഗിക്കരുത്; ഇസ്ലാം വിശ്വാസികളോട് മത പണ്ഡിതര്‍

അത് 'ഹറാം'; പന്നി മാംസത്തിന്റെ കൊഴുപ്പുള്ള വാക്‌സിനുകള്‍ ഉപയോഗിക്കരുത്; ഇസ്ലാം വിശ്വാസികളോട് മത പണ്ഡിതര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പന്നി മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഇസ്ലാം മത വിശ്വാസികള്‍ കുത്തിവയ്ക്കരുതെന്ന് മത പണ്ഡിതര്‍. സുന്നി മുസ്ലിം ഉലമാക്കളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലാണ് മത പണ്ഡിതര്‍ യോഗം ചേര്‍ന്നത്. 

കോവിഡിനെ പ്രതിരോധിക്കുന്നതിനായി ചൈന പുറത്തിറക്കിയ വാക്‌സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഇസ്ലാം വിശ്വാസപ്രകാരം 'ഹറാം' ആണ്. അതിനാല്‍ ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികളെ അനുവദിക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചൈനീസ് വാക്‌സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന വിവരം ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികളെ ആശങ്കയിലാക്കിയതായും യോഗം വിലയിരുത്തി. 

പന്നിക്കൊഴുപ്പടങ്ങിയ ചൈനീസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കരുത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളിലും അടങ്ങിയിട്ടുള്ള നിര്‍മാണ വസ്തുക്കള്‍ സംബന്ധിച്ച് ഇസ്ലാം പണ്ഡിതര്‍ക്ക് വിവരങ്ങള്‍ നല്‍കണം. അതനുസരിച്ച് ഏത് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് വിശ്വാസികളോട് പറയാന്‍ സാധിക്കുമെന്നു യോഗം വിലയിരുത്തി. 

ഇസ്ലാം നിയമമനുസരിച്ച് പന്നി മാംസം വിശ്വാസത്തിന് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ പന്നി മാംസവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും വിലക്കപ്പെട്ടതാണെന്നും പണ്ഡിതരുടെ യോഗം വിലയിരുത്തി. പന്നിയുടെ ശരീരാംശങ്ങള്‍ അടങ്ങിയ വാക്‌സിന്‍ ഹറാമാണെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും റാസ അക്കാദമി സെക്രട്ടറി ജനറല്‍ സയ്യീദ് നൂരി വ്യക്തമാക്കി. 

പന്നിയുടെ രോമം വീണ കിണറ്റിലെ വെള്ളം പോലും ഇസ്ലാം വിശ്വാസിക്ക് ഹറാമാണ്. ഇത്തരം ഘടകങ്ങളുള്ള വാക്‌സിനാണെങ്കില്‍ പോലും അതിന് രോഗത്തെ ചെറുക്കാനുള്ള കഴിവില്ലെന്നാണ് ഇസ്ലാം മതം വിശ്വസിക്കുന്നതെന്ന് ഖാസി ഇ മുംബൈ മുഫ്തി മെഹമൂദ് അക്തര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT