ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി മാധ്യമങ്ങളെ കാണുന്നു/എഎന്‍ 
India

'ഇത് മുഗളന്‍മാര്‍ നടത്തിയ കൂട്ടക്കൊല പോലെ'; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരണവുമായി യുക്രൈന്‍

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി യുക്രൈന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി യുക്രൈന്‍. കാര്‍ക്കീവിലെ ഷെല്ലാക്രമണത്തില്‍  ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖര്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നെന്ന് ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി ഡോ. ഇഗൊര്‍ പൊലിഖ പറഞ്ഞു. 

നേരത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഷെല്ലിങ്ങും ബോബാക്രമണങ്ങളും നടന്നത്. ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും അത് വ്യാപിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. 

'രജപുത്രര്‍ക്കെതിരെ മുഗളന്മാര്‍ സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്. ബോംബാക്രമണവും ഷെല്ലാക്രമണവും നിര്‍ത്താന്‍ പുടിനെതിരെ എല്ലാ വിഭവങ്ങളും ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ഓരോ തവണയും, മോദി ഉള്‍പ്പെടെ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും ആവശ്യപ്പെടുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു. ഖര്‍ക്കീവില്‍ ഇന്നു രാവിലെയുണ്ടായ റഷ്യന്‍ ഷെല്‍ ആക്രമണത്തിലാണ് കര്‍ണാടക സ്വദേശിയും എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ്ജി കൊല്ലപ്പെട്ടത്.

ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്. യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയത്.

കീവ് പിടിച്ചടക്കാനായി റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT