നവീന്‍ ജിന്‍ഡാല്‍ എക്സ്
India

'ഇത് ഐശ്വര്യമാണ്'; കുതിരപ്പുറത്ത് വോട്ട് ചെയ്യാനെത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍

ജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ടെന്നും അവര്‍ നയാബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും നവീന്‍ ജിന്‍ഡാല്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിരപ്പുറത്തെത്തി വോട്ട് രേഖപ്പെടുത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍. ജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ടെന്നും അവര്‍ നയാബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നവീന്‍ ജിന്‍ഡാല്‍ പ്രതികരിച്ചു.

ഐശ്വര്യമായി കുതിരപ്പുറത്ത് കയറിയാണ് ഇവിടെയെത്തിയത്. ഹിസാറില്‍ നിന്ന് മത്സരിക്കുന്ന അമ്മ സാവിത്രി ജിന്‍ഡാലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാല്‍ ഹിസാറിലെ ജനങ്ങള്‍ ആരെ പ്രതിനിധിയാക്കണമെന്ന് തീരുമാനിക്കണമെന്നും നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.

ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമം. ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി അധികാരം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കര്‍ഷക പ്രതിഷേധങ്ങളും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമെല്ലാം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കിയിരുന്നു. മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായി ഈ വര്‍ഷം മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലാദ്വ മണ്ഡലത്തില്‍ നിന്നാണ് സൈനി മത്സരിക്കുന്നത്. കോണ്‍ഗ്രസ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവരുടെ മുന്‍കാല ഭരണം തൊഴിലില്ലായ്മയിലേയ്ക്ക് എത്തിച്ചുവെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT