ഫോട്ടോ: എഎൻഐ 
India

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; രക്ഷാപ്രവർത്തനം ഊർജിതം

വടക്കൻ കശ്മീരിലെ ബന്ദിപ്പോര ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. നിയന്ത്രണ രേഖയിലാണ് അപകടം. അസുഖബാധിതരായ അതിർത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്റ്റർ പോയത്.

വടക്കൻ കശ്മീരിലെ ബന്ദിപ്പോര ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. 

ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും