ജഗദീഷ് ഷെട്ടാര്‍/ ഫയല്‍ 
India

ഷെട്ടാര്‍ റിബലാകുമോ?; മുന്‍ മുഖ്യമന്ത്രി ഇന്ന് നഡ്ഡയെ കാണും; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം

52 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 189 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഇന്നലെ പുറത്തിറക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പ്രതിഷേധം ശക്തമായി. രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എന്നിവിടങ്ങളിലാണ് പ്രതിഷേധം. സീറ്റ് ലഭിക്കാത്ത നേതാക്കളുടെ അണികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. 

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബെലഗാവി നോര്‍ത്തിലെ സിറ്റിങ്ങ് എംഎല്‍എ അനില്‍ ബെനാകെയും അണികളും ഇന്നലെ രാത്രി മുതല്‍ പ്രതിഷേധം തുടരുകയാണ്. സീറ്റ് നല്‍കാത്തതില്‍ രാംദുര്‍ഗ് മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എ മഹാദേവപ്പ യാഗാവാഡും അനുയായികളും പ്രതിഷേധത്തിലാണ്. 

സീറ്റില്ലാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ മണ്ഡലമായ ശിവമോഗയില്‍ ഈശ്വരപ്പ അനുയായികള്‍ പ്രതിഷേധത്തിലാണ്. ഈസ്വരപ്പ വീണ്ടും മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് അണികള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. 

52 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 189 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഇന്നലെ പുറത്തിറക്കിയത്. എട്ട് വനിതകളും, ഒബിസി 32, എസ്സി 30, എസ്ടി 16 എന്നിങ്ങനെ പട്ടികയില്‍ ഇടംപിടിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര, മന്ത്രി ബി ശ്രീരാമുലു തുടങ്ങിയവര്‍ വീണ്ടും മത്സരരംഗത്തുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു