കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്:  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; ആദ്യപട്ടികയില്‍ 189 പേര്‍

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയായിരുന്നു 
ധര്‍മ്മേന്ദ്ര പ്രധാന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു
ധര്‍മ്മേന്ദ്ര പ്രധാന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 189 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പട്ടിക വിശദചര്‍ച്ചകള്‍ക്ക് ശേഷം ജനാധിപത്യരീതിയിലെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 35 പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും. യുവതലമുറയ്ക്ക് നേതൃത്വം നല്‍കുന്ന പട്ടികയാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

52 പേര്‍ പുതുമുഖങ്ങളാണ് എട്ട് വനിതകളും, ഒബിസി 32, എസ്‌സി 30, എസ്ടി 16 എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ചത്.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ശിഗാവില്‍ മത്സരിക്കും. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ 140 സ്ഥാനാര്‍ഥികളുടെ പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നു. 2019ലെ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയിലെത്തിയ എല്ലാ എംഎല്‍എമാരും ആദ്യപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

അതേസമയം തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടര്‍ പറഞ്ഞു. തെരഞ്ഞടുപ്പില്‍ സീറ്റ് ഉണ്ടാകില്ലെന്നും യുവാക്കള്‍ക്ക് വഴി മാറി നല്‍കണമെന്ന് കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ താന്‍ അസംതൃപ്തനാണെന്നും തന്നെ ഒഴിവാക്കാനുള്ള മാനദണ്ഡമെന്താണെന്നും ഷെട്ടര്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com