സോണിയയുടെ ജീവചരിത്രം സിനിമായാകുന്നു 
India

സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്

സംഗറെഡ്ഡി കോണ്‍ഗ്രസ് മണ്ഡലം കണ്‍വീനര്‍ ജൂലാകന്തി ആഞ്ചനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഹൈദരബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' ആസ്പദമാക്കി തെലുങ്കില്‍ ജീവചരിത്ര സിനിമ നിര്‍മിക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ്. സംഗറെഡ്ഡിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ടി.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംഗറെഡ്ഡി അസംബ്ലി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാണ മേല്‍നോട്ടത്തിനായി 50 അംഗസമിതി രൂപീകരിക്കും. സംഗറെഡ്ഡി കോണ്‍ഗ്രസ് മണ്ഡലം കണ്‍വീനര്‍ ജൂലാകന്തി ആഞ്ചനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. ചിത്രത്തിനായി നല്ലൊരു സംവിധായകനെ കണ്ടെത്തുമെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഉദ്ഘാടനം ചെയ്യുമെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു.

സോണിയയുടെ കുടുംബ പശ്ചാത്തലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, രാഷ്ട്രീയ പ്രവേശം എന്നിവ സിനിമയില്‍ ആവിഷ്‌കരിക്കും. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധത്തെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വളര്‍ത്തുന്നതില്‍ നേരിട്ട വെല്ലുവിളികള്‍ എന്നിവയും ചിത്രത്തില്‍ പ്രമേയമാകുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സോണിയ ഗാന്ധിയുടെ ജീവിതം അടുത്തറിയാന്‍ പുസ്തകം വിതരണം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.

Jagga Reddy announces biopic on Sonia Gandhi based on ‘Belonging’ memoir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്; വളര്‍മതിയെ ആശുപത്രിയിലാക്കി; 'മരണംവരെ സമരം തുടരും'

ദുബൈയില്‍ വന്‍ ഓഫര്‍; ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാം

'ഏതോ ഒരു അദൃശ്യശക്തി യുഡിഎഫ് മന്ത്രിസഭയില്‍ കടന്നുകൂടിയിട്ടുണ്ട്; ആരാ...?'

ചേരാനെല്ലൂര്‍ അപകടം: 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി

'എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11'; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍