ചേരാനെല്ലൂര്‍ അപകടം: 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി

Cheranelloor Accident
ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി
Edited By:
Updated on: 
1 min read

കൊച്ചി: ചേരാനെല്ലൂരില്‍ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ച 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ഹൈക്കോടതിയെ സമീപിച്ചു.അപകടത്തിന് കാരണം അശ്രദ്ധയല്ലെന്നും മനുഷ്യ ജീവന് വില കല്‍പിക്കാത്ത മനോഭാവമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഭദ്രകീര്‍ത്തി ഹര്‍ജിയില്‍ പറഞ്ഞു.

കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യല്‍ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും പറഞ്ഞു. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പ്രതിയെ ഒബ്‌സെര്‍വഷന്‍ ഹോമില്‍ അയക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം. നടപടി ക്രമങ്ങളിലെ പൊലീസ് വീഴ്ച വേറെ വിഷയമെന്നും ഭദ്രകീര്‍ത്തി ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 25-നാണ് ചേരാനെല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണന്‍ മരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും, കുട്ടി ജാമ്യത്തില്‍ തുടരാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഒപ്പം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പാലിക്കാതെയും മറ്റും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പൊലീസിനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Cheranelloor Accident
മണ്‍സൂണ്‍ അവസാനിക്കുന്ന സമയം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Cheranelloor Accident
മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വളപ്പില്‍
Cheranelloor Accident
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് കുത്തേറ്റു, ജീവനക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ചു
Summary

Cheranalloor accident case: Bhadrakeerthi moves High Court seeking cancellation of bail to 17-year-old

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
dengue fever
police
Kollam Thattukada Attack
X

FOLLOW US

ON GOOGLE DISCOVER