എസ് ജയ്ശങ്കര്‍, മെലനി ജോളി 
India

അന്ത്യശാസനം തീരാനിരിക്കെ ഒത്തുതീര്‍പ്പ് നീക്കവുമായി കാനഡ; വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച, റിപ്പോര്‍ട്ട് 

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളിയും വാഷിങ്ടണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍, റിപ്പോര്‍ട്ടിനോട് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രതികരണം നടത്തിയിട്ടില്ല. അവതാളത്തിലായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ കാനഡ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ പത്തിന് മുന്‍പായ് നാല്‍പ്പത് നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തിലാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജയ്ശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാല്‍പ്പത് നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചില്ലെങ്കില്‍ ഇവര്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.  ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും സ്വകാര്യമായി ആശയ വിനിമയം നടത്തുമെന്നും മെലനി പറഞ്ഞിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ സ്വകാര്യമായി നടക്കുന്നതാണ് നല്ലതെന്ന് തങ്ങള്‍ കരുതുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT