ജയറാം രമേശ്  ഫയൽ
India

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

രാഹുലുമായി സംവദിക്കാന്‍ മോദിക്ക് ധൈര്യമില്ലെന്നും അദ്ദേഹം ഒളിച്ചോടുകയാണെന്നുമാണ് പലരും കുറിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിച്ചതിന് ശേഷം വിഷയം പ്രചാരണായുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും രാഹുല്‍ ഗാന്ധി സംവാദത്തിന് തയ്യാറാണെന്ന കാര്യം ആവര്‍ത്തിക്കുന്നതിനിടെ മോദിയെ പരിഹസിച്ച് ജയറാം രമേശും രംഗത്തെത്തിയിരിക്കുകയാണ്.

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നായിരുന്നു ജയറാം രമേശിന്റെ പരിഹാസം. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. 56 ഇഞ്ച് നെഞ്ച് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം സംഭരിച്ചിട്ടില്ലെന്നും ജയറാം രമേശ് എക്സില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി. രാഹുലുമായി സംവദിക്കാന്‍ മോദിക്ക് ധൈര്യമില്ലെന്നും അദ്ദേഹം ഒളിച്ചോടുകയാണെന്നുമാണ് പലരും കുറിക്കുന്നത്. ചിലര്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചര്‍ച്ചകളും നടത്തുന്നുണ്ട്.

സംവാദം സംബന്ധിച്ച വാര്‍ത്ത ചര്‍ച്ചയായപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിച്ച് രംഗത്തെത്തി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT