ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ മെയ് 18 ന് 
India

ജെഇഇ അഡ്വാന്‍സ്ഡ് 2025 പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് നാളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് കാന്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് കാന്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ജെഇഇ മെയിൻസിൽ നിന്ന് യോഗ്യത നേടിയ അർഹരായ വിദ്യാര്‍ഥികൾക്കായി ജെഇഇ അഡ്വാന്‍സ്ഡ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം നാളെ( തിങ്കളാഴ്ച) ഒരുക്കുമെന്ന് ഐഐടി കാന്‍പൂര്‍ അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in ല്‍ നിന്ന് ജെഇഇ അഡ്വാന്‍സ്ഡ് 2025 അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റ്, jeeadv.ac.in സന്ദര്‍ശിക്കുക.

'JEE Advanced 2025 admit cards' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോഗിന്‍ പേജിലേക്ക് റീഡയറക്ട് ചെയ്യും

മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ജെഇഇ അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കുക

ജെഇഇ അഡ്വാന്‍സ്ഡ് 2025 അഡ്മിറ്റ് കാര്‍ഡുകള്‍ സ്‌ക്രീനില്‍ ദൃശ്യമാകും.

ജെഇഇ അഡ്വാന്‍സ്ഡ് 2025 അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

ഈ വര്‍ഷത്തെ JEE അഡ്വാന്‍സ്ഡ് 2025 പരീക്ഷ മെയ് 18 ന് നടക്കും. പേപ്പര്‍ 1 രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും പേപ്പര്‍ 2 ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 5:30 വരെയും ആയിരിക്കും. താല്‍ക്കാലിക ഉത്തരസൂചികകള്‍ മെയ് 26 ന് പ്രസിദ്ധീകരിക്കും. ഫലം ജൂണ്‍ 2 ന് പ്രഖ്യാപിക്കും. JEE അഡ്വാന്‍സ്ഡ് 2025 പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഫോട്ടോ ഐഡന്റിറ്റി, അഡ്മിറ്റ് കാര്‍ഡ് എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുവരണം. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച് തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍, തിരുത്തലിനായി അവര്‍ക്ക് പരീക്ഷാ അതോറിറ്റിയെ ബന്ധപ്പെടാം. അഡ്മിറ്റ് കാര്‍ഡില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം.

1. പേര്

2. ജെഇഇ (അഡ്വാന്‍സ്ഡ്) 2025 റോള്‍ നമ്പര്‍

3. ജെഇഇ (മെയിന്‍) അപേക്ഷാ നമ്പര്‍

4. ഫോട്ടോ

5. ഒപ്പ്

6. ജനനത്തീയതി

7. കാറ്റഗറി

8. പരീക്ഷാ കേന്ദ്രത്തിന്റെ പേര്

9. പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

SCROLL FOR NEXT