ന​രേന്ദ്ര മോദി, ജോ ബൈഡൻ, ജിൽ ബൈഡൻ പിടിഐ
India

17.15 ലക്ഷത്തിന്‍റെ വജ്രം!; ജിൽ ബൈഡന് 2023-ൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് മോദി

പ്രഥമ വനിത ജിൽ ബൈഡന് 17,15,542 രൂപ വിലവരുന്ന ലാബ് ഗ്രോണ്‍ അഥവാ നിര്‍മിത വജ്രമാണ് മോദി സമ്മാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന് 2023-ൽ ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയ സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രഥമ വനിത ജിൽ ബൈഡന് 17,15,542 രൂപ (20,000 ഡോളർ) വിലവരുന്ന ലാബ് ഗ്രോണ്‍ അഥവാ നിര്‍മിത വജ്രമാണ് മോദി സമ്മാനിച്ചത്.

ബൈഡന് കുടുംബത്തിന് അതേ വര്‍ഷം ഏതെങ്കിലും ലോക നേതാക്കളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലയേറിയ സമ്മാനമാണ് ഈ 7.5 കാരറ്റ് വജ്രം. വൈറ്റ് ഹൗസ് ഈസ്റ്റ് വിങ്ങിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം. യുഎസിലെ യുക്രേനിയൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമത്. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് അദ്ദേഹം സമ്മാനിച്ചത്. 14,063 ഡോളര്‍ വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്ത് പ്രസിഡൻ്റ് നല്‍കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്‌ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം തുടങ്ങിയവയാണ് ജിൽ ബൈഡന് ലഭിച്ച മറ്റ് പ്രധാനപ്പെട്ട സമ്മാനങ്ങൾ.

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് സുക് യോൾ യൂണിൻ്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ വിലയുള്ള പ്രതിമ, ബ്രൂണൈ സുൽത്താൻ്റെ 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്. വിദേശ നേതാക്കളിൽ നിന്ന് ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യുഎസിലെ നിയമം അനുശാസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം