ജെഎന്‍യു/പിടിഐ 
India

ബൈക്കിലെത്തിയ അക്രമി വസ്ത്രങ്ങള്‍ വലിച്ചുകീറി; ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം, അന്വേഷണം 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ക്യാമ്പസിനകത്ത് പിഎച്ച്ഡി വിദ്യാര്‍ഥിനി നടക്കുമ്പോഴാണ് ബൈക്കിലെത്തിയയാള്‍ ആക്രമണം നടത്തിയത്. പെണ്‍കുട്ടി ഒച്ചവെച്ച് ആളെ കൂട്ടിയതിനെ തുടര്‍ന്ന് അക്രമി സര്‍വകലാശാലയില്‍ നിന്ന് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് പെണ്‍കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്.

തിങ്കളാഴ്ച രാത്രി 11.45നാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനകത്ത് നിന്ന് തന്നെയാണ് അക്രമി ബൈക്ക് ഓടിച്ച് വന്നതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. 

വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പിഎച്ച്ഡി വിദ്യാര്‍ഥിനി ക്യാമ്പസിനകത്ത് നടക്കുമ്പോഴാണ് ലൈംഗികാതിക്രമം നടന്നത്. ക്യാമ്പസിനകത്ത് നിന്ന് തന്നെ ബൈക്കിലെത്തിയ അക്രമി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ഡല്‍ഹി സൗത്ത്- വെസ്റ്റ് ഡിസിപി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം