ജസ്റ്റിസ് ദീപാങ്കര്‍ ദത്ത 
India

ഒടുവില്‍ കേന്ദ്രത്തിന്റെ അംഗീകാരം;  ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂടി സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി രണ്ടു മാസത്തിന് ശേഷമാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. 

സെപ്റ്റംബര്‍ 26 ന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ജസ്റ്റിസ് ദത്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂടി സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും. 

സുപ്രീംകോടതി ജഡ്ജിയായി 2030 ഫെബ്രുവരി എട്ടുവരെ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയ്ക്ക് കാലാവധിയുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് കെ ദത്തയുടെ മകനാണ്. 2006 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി സേവനം ആരംഭിച്ച ദീപാങ്കര്‍ ദത്ത, 2020 ഏപ്രില്‍ 28 നാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍