ജസ്റ്റിസ് നാനാവതി 
India

ജസ്റ്റിസ് നാനാവതി അന്തരിച്ചു 

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 

1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വേഷിച്ചത് ജസ്റ്റിസ് നാനാവതി കമ്മീഷനാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍. 2002ൽ ഗോധ്രയിൽ നടന്ന ട്രെയിൻ തീവെപ്പും തുടർന്നുണ്ടായ ഗുജറാത്ത്​ കലാപവും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ്​ അക്ഷയ്​ മേഹ്​ത്തക്കൊപ്പമായിരുന്നു. 

1935ൽ ജനിച്ച നാനാവതി 1958 ഫെബ്രുവരിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1994ൽ ഒഡീഷ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. ഒൻപത് മാസത്തിന് ശേഷം കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 1995 മാർച്ച് ആറിന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജി ആയി നിയമിച്ചു. 2000 ഫെബ്രുവരി 16നാണ് നാനാവതി സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍