Justice Yashwant Varma, currency notes 
India

കണക്കില്‍പ്പെടാത്ത പണം: ഇംപീച്ച്‌മെന്റ് നീക്കത്തിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, ജസ്റ്റിസ് യശ്വന്ത് വര്‍മ അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല, തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ വാദിക്കുന്നു. കേസില്‍ ജസ്റ്റിസ് വര്‍മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാ,കരുടെ നിര തന്നെ ഹാജരായേക്കും. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം കപില്‍ സിബല്‍, മുകുള്‍ റോഹ്തഗി, രാകേഷ് ദ്വിവേദി, സിദ്ധാര്‍ത്ഥ് ലൂത്ര തുടങ്ങിയവര്‍ എത്തിയിരുന്നു.

The Supreme Court will today consider a petition filed by Justice Yashwant Varma challenging the report of the internal investigation committee into the discovery of a large amount of cash from his official residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT