കൈലാസ് - മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 
India

കൈലാസ് - മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ; പ്രവേശനം 750 പേര്‍ക്ക്; അറിയേണ്ടതെല്ലാം

ലിപുലേഖ് ചുരം വഴിയും നാഥുലാ ചുരം വഴിയും യാത്ര നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് - മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍ അടങ്ങുന്ന പത്ത് ബാച്ചുകളും യഥാക്രണം ലിപുലേഖ് ചുരം വഴിയും നാഥുലാ ചുരം വഴിയും യാത്ര നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 24 ദിവസം വേണ്ടിവരും. ഇതു വാഹനസൗകര്യം ഇല്ലാത്ത വഴിയാണ്. നാരായൺ ആശ്രം, പാതാൾ ഭുവനേശ്വർ വഴിയാണു പോവുക. നാഥുലാ പാസ്സ് വഴിയുള്ള യാത്രയ്ക്ക് 21 ദിവസം വേണം. ഓണ്‍ലൈന്‍ വഴി വേണം അപേക്ഷ നല്‍കേണ്ടത്. വെബ് സൈറ്റ് http://kmy.gov.in

ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ്- മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. 2020ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള മറ്റുനടപടികളിലേക്ക് കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്