കമല്‍ഹാസന്‍ (Kamal Haasan)പത്രിക സമര്‍പ്പിക്കുന്നു  
India

സ്റ്റാലിനൊപ്പമെത്തി, കമല്‍ഹാസന്‍ നാമനിര്‍ദേശ പത്രിക നല്‍കി; വിഡിയോ

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു പത്രിക സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷനും സൂപ്പര്‍താരവുമായ കമല്‍ ഹാസന്‍ (Kamal Haasan) രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു പത്രിക സമര്‍പ്പിച്ചത്.

നിലവിലെ രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പി വില്‍സണ്‍, കവിയും എഴുത്തുകാരിയുമായ സല്‍മ, മുന്‍ എംഎല്‍എ എസ്ആര്‍ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചു. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളായി ഇമ്പദുരൈ, മുന്‍എംഎല്‍എ എം ധനപാല്‍ എന്നിവരാണു പത്രിക നല്‍കിയത്. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെവരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ അണ്ണാ ഡിഎംകെയ്ക്കും രാജ്യസഭയിലേക്കു അയക്കാനാകും.

രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എം ഷണ്‍മുഖം, എന്‍ ചന്ദ്രശേഖരന്‍, എം മുഹമ്മദ് അബ്ദുല്ല, പി വില്‍സന്‍, വൈക്കോ എന്നിവരുടെ കാലാവധിയാണ് ഈ മാസം അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT