കൊല്ലപ്പെട്ട കൊഞ്ചി അടകന്‍ 
India

ഒന്നരക്കോടിയുടെ വീടില്‍ കണ്ണുവെച്ചു, യുവാവിനെ പ്രണയം നടിച്ച് വിളിച്ചു വരുത്തി, കൊന്ന് ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത് കിണറ്റില്‍ തള്ളി

പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ വലയിലായത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഒന്നരക്കോടി വിലമതിക്കുന്ന വീട് തട്ടിയെടുക്കുന്നതിനായി ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ചു വളിച്ചുവരുത്തി കൊലപ്പെടുത്തി. മൃതദേഹം ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കേസില്‍ അനന്തരവന്റെ ഭാര്യ ചിത്ര അടക്കം ഏഴു പേര്‍ അറസ്റ്റിലായി.

പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ വലയിലായത്. പുതുക്കോട്ട കൊണ്ടയാര്‍പട്ടി സ്വദേശി കൊഞ്ചി അടകന്‍ ഹ്യൂണ്ടായിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചിപുരത്തായിരുന്നു താമസം. 2019 ഓഗസ്റ്റില്‍  ജോലിക്കുപോയ കൊഞ്ചി അടകന്‍ തിരികെ വന്നില്ല. ഭാര്യ പഴനിയമ്മ  പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

കുടുംബപ്രശ്‌നം മൂലം കൊഞ്ചി അടകന്‍ നാടുവിട്ടെന്നായിരുന്നു പൊലീസ് നിലപാടെടുത്തത്. ഇതിനിടെ അടകന്റെ അക്കൗണ്ടില്‍ നിന്ന് അനന്തരവന്റെ ഭാര്യ ചിത്രയുടെ അക്കൗണ്ടിലേക്കു വന്‍തോതില്‍ പണം കൈമാറ്റം നടത്തിയതായി പഴനിയമ്മ മനസിലാക്കി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചിത്രയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വിവാഹത്തിനു മുമ്പ് കൊഞ്ചി അടകന് ചിത്രയുമായി ബന്ധമുണ്ടായിരുന്നു. വിവാഹ ശേഷവും കൊഞ്ചി അടകന്റെ പണം മോഹിച്ച് ബന്ധം തുടരാന്‍ ചിത്ര നിര്‍ബന്ധിച്ചു. സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി വാടക ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി.എതിര്‍ത്തതോടെ കൊഞ്ചി അടകനെ കൊന്ന് ഇരുമ്പു ബാരലില്‍ തള്ളി. 

പിന്നീട് കോണ്‍ക്രീറ്റ് കൊണ്ടു ബാരലിന്റെ വായ് ഭാഗം അടച്ചു കൊഞ്ചിപുരത്തെ മലപ്പട്ടം എന്ന സ്ഥലത്തെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളി. ബാരലും കൊഞ്ചി അടകന്റെ മൃതദേഹാവശഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു.
സംഭവത്തില്‍ ചിത്രയ്ക്കു പുറമെ മകന്‍ രഞ്ജിത്ത്, വാടക ഗുണ്ടകളായ ഏലുമലൈ, വിവേകാനന്ദന്‍, ടര്‍സാന്‍, സതീഷ്, സുബ്രമണി എന്നിവരാണ് അറസ്റ്റിലായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT