ചേതന രാജ് , ട്വിറ്റര്‍ 
India

വണ്ണം കുറയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; നടി മരിച്ചു

കന്നഡ നടി ചേതന രാജ് പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കന്നഡ നടി ചേതന രാജ് പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് മരിച്ചു. തടി കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെ ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്ന് ആരോഗ്യനില  വഷളാവുകയായിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

മെയ് 16നാണ് നടിയെ വണ്ണം കുറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോപ്പിന്റെ പരസ്യങ്ങളിലെ അഭിനയത്തിലൂടെയാണ് ഇവര്‍ പ്രശസ്തയായത്. ബംഗളൂരു രാജാജിനഗറിലെ ഷെട്ടീസ് കോസ്‌മെറ്റിക് സെന്ററിലാണ് നടി ചികിത്സ തേടിയത്.

എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വൈകീട്ടോടെ നടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ നടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT