Kanwar Yatra 
India

കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 5 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 5 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബിജെപി എംപി നിഷികാന്ത് ദുബെ വ്യക്തമാക്കി.

പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. മോഹന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്ന് ധുംകെ സോണ്‍ ഐജി ഷൈലേന്ദ്ര കുമാഡ സിന്‍ഹ പറഞ്ഞു.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

At least five Kanwar pilgrims were killed and several others injured after the bus they were travelling in collided with a truck in Jharkhand's Deoghar district on Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT